യൂറോപ്പിനെ സ്വാധീനിച്ചിരുന്നതു ക്രൈസ്തവമതമായിരുന്നതിനാൽ അവിടത്തെ കലാ- സാഹിത്യ- സാംസ്കാരിക നായകർ ക്രൈസ്തവവിശ്വാസികളോ, സഭാവിരുദ്ധരായ ക്രൈസ്തവനാമധാരികളോ ആയിരുന്നു. അവരുടെയെല്ലാം ആശയങ്ങളെ ഉയർത്തിപ്പിടിച്ചു തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം കേരളത്തിലെ ഇളംതലമുറയെ പഠിപ്പിക്കുന്നതെന്തിനെന്നു മനസിലാകുന്നില്ല.
"ജോൺ വൈക്ലിഫ,് ജോൺ ഹസ് എന്നിവർ സഭയിൽ നിലനിന്നിരുന്ന അഴിമതിയെയും ഐഹികതയെയും ചോദ്യം ചെയ്തു. അവരെല്ലാം ശിക്ഷിക്കപ്പെട്ടു" എന്നു പത്താം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ പേജ് 15-ൽ ചേർത്തിരിക്കുന്നു. സഭ ഒരുകാലത്തും അഴിമതിക്കും ഐഹികതയ്ക്കും കൂട്ടുനിന്നിട്ടില്ല. മുമ്പു സൂചിപ്പിച്ചതുപോലെ ചില ബാഹ്യശക്തികളുടെ സ്വാധീനം സഭയ്ക്ക് എല്ലാക്കാലങ്ങളിലും നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇവർ രണ്ടുപേരും സഭാവിരോധികളെന്ന് അറിയപ്പെട്ടവരായിരുന്നു. ഇന്ന് ഈ പാഠപുസ്തകരചയിതാക്കളെപ്പോലുള്ളവർ സഭയെ വിമർശിക്കാൻ ഗൂഢമാർഗങ്ങൾ ഉപയോഗിക്കുന്നതുപോലെയാണ് അന്നവർ ചെയ്തതെന്നും സ്വാധീനിച്ചതെന്നും ചരിത്രപഠിതാക്കൾക്കു മനസിലാകും.
പത്താം സ്റ്റാൻഡേർഡിൽനിന്നു ധാരാളം കുട്ടികൾ വൈദിക, സന്യാസ അന്തസുകളിലേക്കു തിരിയുന്ന കാലയളവു മനസിലാക്കിക്കൊണ്ടുതന്നെ അവരുടെ താത്പര്യങ്ങൾ തകർക്കാനുള്ള ശ്രമമാണു തുടർന്നുള്ള പ്രസ്താവനയിൽ കാണുന്നത; "ധർമനിഷ്ഠരായ അനേകം വിശ്വാസികൾ, പ്രത്യേകിച്ച്, നഗരവാസികൾ, പൗരോഹിത്യമേഖലയിലെ അഴിമതികൾ കാരണം വൈദികവൃത്തിയിൽ പ്രവേശിക്കാൻ കൂട്ടാക്കാതായി." വൈദികരുടെ അഴിമതി എന്തെന്നു വിശദമാക്കാതെ തെറ്റിദ്ധരിപ്പിക്കാൻ കടയ്ക്കൽ കോടാലി വയ്ക്കുന്ന ഈ വാചകക്കസർത്ത് ഒരു ചരിത്രപുസ്തകത്തിലും ഇല്ലാത്തതും സമിതിയുടെ താത്പര്യത്തിനു ചേർന്നതുമാണ്. എന്നാൽ ഈ പ്രവണത ചരിത്രത്തോടുള്ള ക്രൂരതയും സഭയോടു ചെയ്യുന്ന അനീതിയുമാകയാൽ കത്തോലിക്കർക്ക് അതിൽ ശക്തമായ എതിർപ്പുണ്ട്.
"മതനിന്ദ" വലിയ തിന്മയാണെന്നു കരുതുന്ന ഈ കൊച്ചുകേരളത്തിൽ "യൂറോപ്പിന്റെ പലഭാഗത്തും മതനിന്ദയിൽ ഏർപ്പെടുന്നവരുടെ എണ്ണം വർധിച്ചു" എന്നു പ്രസ്താവിക്കുന്നതു മതനിന്ദ നടത്താൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണെന്നു കരുതേണ്ടിയിരിക്കുന്നു. ഇതു തീർച്ചയായും വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാനും വഴിതെറ്റിക്കാനുമുള്ള കുത്സിതശ്രമമാണ്. മതനവീകരണം എന്ന ശീർഷകത്തിലെ അവസാനഖണ്ഡികയിൽ ചേർത്തിരിക്കുന്ന ആശയങ്ങൾ ചരിത്രമറിയാവുന്ന ഒരാൾക്കെങ്കിലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ പുനർനിർമാണത്തിനു സഭ സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ മാർപാപ്പ ധാരാളം പദവികൾ സൃഷ്ടിച്ചു വിറ്റു; ഏറെ അപകീർത്തികരമായ മറ്റൊരു നടപടിയായിരുന്നു പാപപരിഹാരവിൽപന; പാപപരിഹാരത്തിനുള്ള ഉപാധിയായി സാധാരണക്കാർക്കു 'പാപമുക്തിപത്രം' (ശിറൗഹഴലിരലെ) വിറ്റു സഭ പണമുണ്ടാക്കി, എന്നിങ്ങനെ പോകുന്നു പുസ്തകത്തിലെ പരാമർശങ്ങൾ (പേജ് 15).
കത്തോലിക്കാസഭയിലെ ശ്രേഷ്ഠമായ ഒരു കൂദാശയാണു കുമ്പസാരം. ഇതിലൂടെ പാപമോചനം പ്രാപിച്ചശേഷം വിശ്വാസികൾക്കു ലഭിക്കാവുന്ന താത്കാലികശിക്ഷയുടെ മോചനമാണു ദണ്ഡവിമോചനം. ഈ ലോകത്തിൽവച്ച് ഇവ പരിഹരിക്കാനുള്ള മാർഗമാണു ദണ്ഡവിമോചനം. രോഗം, വടി എന്നൊക്കെ അർഥമുള്ള ദണ്ഡം എന്ന വാക്കാണു ദണ്ഡവിമോചനത്തിന് ആധാരമായിട്ടുള്ളത്. ദണ്ഡവിധി എന്ന വാക്കിനു ശിക്ഷാവിധി എന്നും, ദണ്ഡവിമോചനം എന്നതിനു ശിക്ഷയിൽനിന്നുള്ള ഇളവ് എന്നുമാണർഥം. ശിക്ഷാവിധിയിൽനിന്നു രക്ഷപ്പെട്ടു സുകൃതത്തിൽ വളരാനും ആത്മസംതൃപ്തി നേടാനുമുള്ള മാർഗമാണു ദണ്ഡവിമോചനങ്ങൾ. തീർഥാടനം ഇതിൽ പ്രധാനപ്പെട്ട ഒന്നത്രേ.
ദണ്ഡവിമോചനം സഭാത്മകമായ ഒരു ഭക്ത്യാഭ്യാസമാണ്. സഭ മിശിഹായുടെ രക്ഷയുടെ ശുശ്രൂഷിയാണ്. ഈ രക്ഷയുടെ ശുശ്രൂഷയാണു ദണ്ഡവിമോചനത്തിന്റെ പരികർമം വഴി സഭ അനുഷ്ഠിക്കുന്നത്. വിശ്വാസിക്കുവേണ്ടി പ്രാർഥിക്കുക മാത്രമല്ല, അധികാരത്തോടുകൂടിത്തന്നെ വിശ്വാസിയെ ശുശ്രൂഷിക്കുകയാണു സഭ ഇതുവഴി ചെയ്യുന്നത്. ശിക്ഷാവിധിയിൽനിന്നുള്ള മോചനം വിശ്വാസിക്കു കരഗതമാക്കാൻ വേണ്ടിയാണിത്.
മിശിഹായുടെയും വിശുദ്ധരുടെയും പുണ്യജീവിതത്തിന്റെ ഫലമായുള്ള യോഗ്യതകൾ സഭയിൽ നിലനിൽക്കുന്നു. ദണ്ഡവിമോചനം നൽകുമ്പോൾ ഈ യോഗ്യതകളുടെ വലിയ ഭണ്ഡാഗാരം തിരുസഭ വിശ്വാസികൾക്കു പങ്കുവയ്ക്കുന്നു. ശിക്ഷാവിധിയിൽനിന്നുള്ള മോചനത്തിനായി പരിഹാരകൃത്യങ്ങൾ അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകുന്നത് ഇവിടെയാണ്. വിശ്വാസികളുടെ യോഗ്യതകളാലല്ല, മറിച്ചു മിശിഹായുടെ യോഗ്യതകളാൽ അവർ സഭയിൽനിന്നു സ്വീകരിക്കുന്ന ഭാഗ്യങ്ങളാണിവ.
കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയ്ക്കു മൂല്യാധിഷ്ഠിത വിദ്യാഭ്യാസചിന്തകൾ പകരുന്ന രചനകൾ ഇല്ലാതെവരുന്നതു നിർഭാഗ്യകരമാണ്. പാഠപുസ്തകങ്ങളിൽ മതനിന്ദയും മതവിദ്വേഷവും കുത്തിനിറയ്ക്കുന്നവർ ഇന്ത്യൻ സെക്കുലറിസത്തെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്.
അതീവദുർബലമായ പുസ്തകമാണ് ഈ പാഠാവലി. പ്രത്യയശാസ്ത്രത്തിന്റെ തടവറയിൽ കുടുങ്ങിക്കിടക്കുന്ന മനസുകൾ ചിന്താപരമായ പാപ്പരത്തം അനുഭവിക്കുന്നവയാണ്. ഈ ഗ്രന്ഥം കത്തോലിക്കാവിശ്വാസികളെ മാത്രമല്ല, എല്ലാ മതവിഭാഗക്കാരെയും മുറിപ്പെടുത്തുന്ന ഒന്നത്രേ. പാഠാവലികൾ രചനാസമിതിയുടെ കോമാളിത്തങ്ങളായി തരംതാഴാൻ പാടില്ല. വിദ്യാഭ്യാസമേഖലയിൽ മാലിന്യമില്ലാത്ത ഉദാത്തചിന്തകൾ നൽകാൻ കഴിയുന്ന മാലിന്യമില്ലാത്ത രചനാസമിതികൾ ജനിക്കട്ടെ.
(അവസാനിച്ചു)

15 നിരൂപണങ്ങള്‍:
വെട്ടിക്കൂട്ടി ഉണ്ടാക്കിയ,പൊതുവിപണിയില്‍ വിറ്റുപോകാത്ത പുസ്തകങ്ങള്‍ അവിഹിത സ്വാധീനം ഉപയോഗിച്ച് സണ്ഡേസ്കൂള്‍ പാഠപുസ്തകമായി അടിച്ചേല്‍പ്പിച് റോയറ്റി കീശയിലാക്കുന്നവര്‍ മുതല്‍ വിസാക്കച്ചവടവും, മെത്രാന്‍ സ്ഥാന കച്ചവടവും നടത്തുന്നവര്‍ വരെ ഇന്നത്തെയും പുരോഹിതവര്‍ഗ്ഗത്തില്‍ ഉണ്ടെന്നു തോട്ടുപുറം അച്ചന് അറിയില്ല എന്നു കരുതുന്നു,
വിദ്യാഭ്യാസ കച്ചവടത്തിലെ ലാഭം കുറയാതിരിക്കാന്‍ എന്തു തന്ത്രവും സ്വീകരിക്കും എന്ന "തിരുസഭയുടെ" നിലപാട് മാത്രം മതി മത തിമിരം ബാധിക്കാത്ത ജനങ്ങല്‍ക്കുമുന്നില്‍ യധാര്‍ഥ സുവിശേഷകരെപ്പോലും അപഹാസ്യരാക്കാന്‍.
ലോകോത്തര സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടും ഒരു വലിയ വിഭാഗം സെമിനാരി വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നത് മേല്‍ സൂചിപ്പിച്ച പാഠഭാഗം വായിച്ചിട്ടൊന്നുമല്ലല്ലോ?
തദ്ദേശ്ശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴുള്ള ആഹ്ലാദരവങ്ങളൊന്നും ഇപ്പോള്‍ കണ്ടില്ലല്ലോ. സഭയുടെ നിലപാടില്‍ മാറ്റമൊന്നും വന്നില്ലെങ്കിലും യു.ഡി.എഫിന് കഷ്ടിച്ച് കടന്നുകൂടാനേ കഴിഞ്ഞുള്ളല്ലോ. ഒന്ന് മനസ്സിലാക്കണം, ജനം ജനത്തിന്റെ രാഷ്ട്രീയ നിലപാട് വച്ചാണ് വോട്ട് ചെയ്യുന്നതെന്ന്. അല്ലാതെ മറ്റാരെങ്കിലും പറയുന്നത് കേട്ടാണ് വോട്ട് ചെയ്യുന്നതെന്ന് കരുതുന്നത് മണ്ടത്തരമാണ്.
നിലപാടുകള്‍ ഉണ്ടാകുന്നത് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച അറിഞ്ഞിട്ടല്ലേ? അതില്‍നിന്നു സ്വന്തം തീരുമാനം എടുക്കാന്‍ ഉള്ള അവകാശം ഏതേലും പിതാക്കന്മാര്‍ നിഷേധിച്ചോ???
അതേതു സെമിനാരി? ചുമ്മാ കാടടച്ചു വെടി വക്കുവാണോ? ലോകോത്തര സൗകര്യങ്ങള്‍ക്ക് വേണ്ടി സെമിനാരിയില്‍ ചേര്‍ന്നവര്‍ കൊഴിഞ്ഞു പോട്ടന്നേ...
ചരിത്രം എന്ന് പറയുന്നത് വസ്തുതയാണ്. അത് നമുക്ക് ഇഷ്ട്ടമുല്ലതായല്ലും, അല്ലെങ്കിലും, ചരിത്രം മാറുന്നില്ല. ഇതില്‍ സഭക്ക് വിരുദ്ധം എന്ന് ആക്ഷേപിക്കുന്ന എല്ലാം BA ക്കും MA ക്കും ചരിത്രത്തില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് തന്നെ. അതില്‍ ആര്‍ക്കും പരാതിയില്ല. അതെ ചരിത്രം പത്താം ക്ളാസ്സില്‍ കുട്ടികള്‍ പഠിക്കുന്നതിലാണോ എതിര്‍പ്പ്?
"കത്തോലിക്കാ സഭ എന്നൊരു സംഭവം ഉണ്ടായിരുന്നു" എന്ന് ഒരു ഇരുപത് കൊല്ലം കഴിയുമ്പോൾ ചരിത്ര വിദ്യാർത്ഥികൾ പഠിക്കുമെന്ന് നിലയിലേക്കാണ് ഇപ്പോഴുള്ള കാര്യങ്ങളുടെ പോക്ക്.
കത്തോലിക്കാ സഭ ഇരുപത് കൊല്ലം മുന്പ് തുടങ്ങിയ ഒരു സംഭവം ആയിരുന്നെങ്കില്‍ നിലാവ് പറഞ്ഞതിനോട് ഞാനും യോജിച്ചേനെ
സത്യം മുഖത്ത് നോക്കി കൊഞ്ഞഞ്ഞം കുത്തുന്നത് കാണുമ്പോള്‍ ഉള്ള വിളിച്ച് പറയലുകള്‍ രാഷ്ട്രീയത്തില്‍ കണ്ടിട്ടുണ്ട്!!!
ചരിത്രത്തില്‍ മിഡില്‍ ഏജിനെ കുറിച്ച് പഠിക്കുന്ന/വായിക്കുന്ന ആര്‍ക്കും കാണാതെ പോകുവാന്‍ കഴിയാത്ത ഒന്നാണ് അക്കാലത്തെ യൂറോപ്പിലെ ഫ്യൂഡല്‍ ഭരണവും കാ. സഭയുടെ കറുത്ത ചരിത്രവും, അതിനെതിരെ ഇറ്റലിയില്‍ തുടങ്ങി യൂറോപ്പ് മുഴുവന്‍ വ്യാപിച്ച അതി ജീവന പോരാട്ടവും. വൈക്ലിഫ, ജര്‍മ്മനിയില്‍ നിന്നുള്ള മാര്‍ട്ടിന്‍ ലൂഥര്‍, പ്രൊട്ടസ്റ്റന്റ്കാര്‍, ഉദയം ചെയ്ത ആ കാലഘട്ടം കാ. സഭയ്ക്ക് ഓര്‍ക്കുവാന്‍ ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിലൂടെ കടന്ന് പോകാതിരിക്കുവാന്‍ കഴിയില്ലല്ലോ?
കാ. സഭയിലേയ്ക്ക് വൈദിക പട്ടത്തിനായി ചിലര്‍ പത്താം ക്ലാസ്സ് കഴിഞ്ഞാല്‍വരുന്നുണ്ടെന്നും അത് കൊണ്ട് സത്യങ്ങള്‍ അവര്‍ അറിയരുതെന്ന വാശിയില്‍ മറ്റ് വിദ്യാര്‍ത്ഥികളെ കൂടി ചരിത്രത്തില്‍ നിന്ന് അകറ്റണം എന്ന് പറയുന്നത് കാ. സഭ മിഡില്‍ ഏജിലേയ്ക്ക് പോകുന്ന ദയനീയ കാഴ്ചയാണ്. കേരളത്തില്‍ മാത്രമുള്ള കാ. സഭയിലെ ചില പുരോഹീതര്‍ക്ക് മാത്രമേ ഈ കുഴപ്പം ഇപ്പോഴുള്ളൂ. അതിന് കാരണം കേരളത്തിലെ രാഷ്ട്രീയക്കാര്‍ തന്നെയാണ്.
സാമൂഹ്യപാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നവ തെറ്റാണെങ്കില്‍ കേസിന് പോവുകയല്ലേ വേണ്ടത്. പക്ഷേ അതിന് മുന്‍പ് വിദേശികള്‍ എഴുതി വെച്ചിരിക്കുന്ന ചരിത്ര പുസ്തകങ്ങള്‍ക്കെതിരെയും കേസ് നടത്തേണ്ടി വരില്ലേ!
തെറ്റുകള്‍ തിരുത്തി സഭ മുന്നേറിയെന്നും ഈ പാഠത്തില്‍ തന്നെ പറയുന്നുണ്ടല്ലോ? അത് എന്തേ കാണാതിരുന്നത്? തെറ്റ് ഏറ്റ് പറഞ്ഞ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ വരെ ലോകത്തോട് മാപ്പിരുന്നു. ആ ഒരു നന്മ പോലും കേരളത്തിലെ ചില പുരോഹിതരിലില്ല എന്നത് ദു:ഖകരം തന്നെ!!!
കോമാളിത്തരങ്ങള്‍ ആരാണ് നടത്തുന്നത് എന്ന് ഈ പ്രശ്നത്തില്‍ കൂടി ജനങ്ങള്‍ക്ക് മനസ്സിലാകും!
മനോജ് പറഞ്ഞതില്‍ കാര്യം ഉണ്ട് കേട്ടോ. പക്ഷെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ പത്താം ക്ലാസ്സിലെ പിള്ളേരെ കൊണ്ട് Ph.D എടുപ്പിക്കണമെന്നു സര്‍ക്കാരിനു എന്തായിരുന്നു ഇത്ര നിര്‍ബന്ധം. ലോകത്തില്‍ എത്രയോ മതങ്ങള്‍ ഉണ്ട്. അവക്ക് എല്ലാം ഒരു കറുത്ത അദ്ധ്യായവും ഉണ്ട്. പിന്നെ വേറെ എത്രയോ പ്രസ്ഥാനങ്ങള്‍, അവയുടെ നല്ലതും ചീത്തയുമായ ചരിത്ര സംഭവങ്ങള്‍... പത്താം ക്ലാസ്സിലെ വിഷയം ചരിത്രം അല്ലേ? സഭാചരിത്രം അല്ലല്ലോ? അങ്ങനെ വിശദം ആയിട്ട് പഠിക്കാന്‍ ആണ് എം എ, ബി എ ഹിസ്റ്ററി ഒക്കെ. കത്തോലിക്കാ സഭയോട് എന്തൊരു സ്നേഹം സര്‍ക്കാരിനു. ഭരണഘടനെയെ വെല്ലുവിളിക്കുന്ന നയം ആണിത്. തുടക്കത്തില്‍ ഇതാണങ്കില്‍ ഒരിക്കല്‍ കൂടി അധികാരം കിട്ടിയാല്‍ എന്താകും സ്ഥിതി? അത് കൊണ്ട് തന്നെയാ ചൂടും ഇല്ല തണുപ്പും ഇല്ലാത്ത UDF നു ഈ പ്രാവിശ്യം വോട്ട് ചെയ്തത്. അത് ഈ അച്ചന്മാര്‍ പറഞ്ഞത് ബോധിച്ചിട്ടു തന്നെയാ. കഴിഞ്ഞ തവണ LDF സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ ഒരു വോട്ട് എന്റെ ആയിരുന്നു
Jijo,
കഷ്ടം... എഴുതിയത് ഒന്ന് കൂടി വായിക്കുന്നത് നല്ലതാണ് ;)
സാമുദായിയക നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി പാഠപുസ്തകം പിന്‌വലിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ. പുസ്തകത്തിലുള്ളത് ചരിത്ര വസ്തുതകളാണെന്നും കത്തോലിക്കാസഭക്ക് തോന്നിയപോലെ ചരിത്രസംഭവങ്ങൾ മൂടിവക്കാൻ ആവില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.കരിക്കുലം കമ്മറ്റിയും പാഠപുസ്തക കമ്മീഷനും അംഗീകരിച്ച പുസ്തകം പിന്‌വലിക്കുകയോ തിരുത്തുകയോ ചെയ്യേരുതെന്നും കൗൻസിൽ മുന്നറിയിപ്പു നൽകി.... യോഗത്തിൽ നല്ല എണ്ണം പറഞ്ഞ നസ്രാണികളായ അച്ചായന്മാരും ഘോരഘോരം പ്രസംഗിച്ചു. ഇന്നത്തെ മാതൃഭൂമിയിൽ കിടപ്പുണ്ട് സംഭവം. സംഗതികൾ കൈവിട്ടു പോകുകയാണല്ലോ കർത്താവേ.....
മനോജ് എന്തുകൊണ്ടാ അങ്ങനെ പറഞ്ഞതെന്ന് മനസിലായില്ല
പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാ സഭയല്ല. പ്രതിഷേധ മാർച്ചും സെക്രട്ടേറിയേറ്റ് ധർണ്ണയും
ചരിത്രം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും ചരിത്രം ഉപയോഗിച്ച് ഇപ്പോഴുള്ളതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതും തമ്മില്‍ ഉള്ള വ്യത്യാസം മനസിലാക്കാന്‍ അത്ര പാടൊന്നുമില്ല. കത്തോലിക്കാ സഭ പീഡിപ്പിക്കപ്പെട്ടതിന്റെയും അതില്‍നിന്നു സഭ കൂടുതല്‍ ശക്തി പെട്ടതിന്റെയും ചരിത്രങ്ങളും ഉണ്ട് കേട്ടോ. ചുമ്മാ ആരും തല്ലാനും വെട്ടാനും വരില്ലാന്ന് പറഞ്ഞു എന്ത് വേണേലും കാണിക്കാം എന്നല്ലേ? ഇതെല്ലം സഭക്ക് ഗുണമേ ചെയ്യൂ, അതാ സഭയുടെ ചരിത്രം.
ഇതിനൊന്നും ആരും മറുപടി പറയണ്ട കാര്യം ഇല്ല, പിന്നെ എനിക്ക് വേറെ പണി ഒന്നും ഇല്ലാത്തോണ്ട് എഴുതി എന്ന് മാത്രം.
Post a Comment